Wednesday, April 29, 2009

ലിയാന്‍ലി നോട്ട്‌ബുക്ക്‌ കൂളര്‍

ഏറെനേരം തുടര്‍ച്ചയായി ലാപ്‌ടോപ്പ്‌ ഉപയോഗിക്കുമ്പോള്‍ സിസ്‌റ്റം വല്ലാതെ ചൂടാകുന്നുവെന്ന പരാതി എല്ലാവരും പറയുന്നതാണ്‌. ഇതിനു പരിഹാരമായി പലപ്പോഴും നിര്‍ദേശിക്കപ്പെടാറുള്ളത്‌ ലാപ്‌ടോപ്പ്‌ കൂളറുകളാണ്‌. നിരവധി കമ്പനികളുടെ കൂളറുകള്‍ നമ്മുടെ വിപണികളില്‍ ലഭ്യമാണുതാനും. എന്നാല്‍ ലിയാന്‍ലി പുതിയൊരു മോഡലുമായാണ്‌ ഈ രംഗത്തേക്ക്‌ എത്തുന്നത്‌. എന്‍ സി 09 നോട്ട്‌ബുക്ക കൂളര്‍പാഡ്‌ എന്ന ഈ ഉപകരണം സിസ്റ്റം ചൂടാകുന്നുവെന്ന എല്ലാ പരിഭവങ്ങള്‍ക്കും വിരാമമിടുമെന്നാണ്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌.പൂര്‍ണമായും അലൂമിനിയം ഡിസൈനിലുള്ള ഇതില്‍ 220 എം എം ഫാനുണ്ട്‌. ഒപ്പം എല്‍ ഇ ഡി ലൈറ്റുമുണ്ട്‌. 12.1", 14" , 15" , 17" വലിപ്പത്തിലുള്ള നോട്ട്‌ബുക്കുകള്‍ക്ക്‌ അനുയോജ്യമായിട്ടുള്ളതാണ്‌ ഈ കൂള്‍പാഡ്‌. യു എസ്‌ ബി മുഖേന സിസ്‌റ്റവുമായി ബന്ധിപ്പിച്ചോ അല്ലെങ്കില്‍ 5 വോള്‍ട്ട്‌ സെല്‍ഫോണ്‍ ചാര്‍ജര്‍ മുഖേനയോ ഇവ പ്രവര്‍ത്തിപ്പരക്കാനുമാകും.ഓണ്‍, ഓഫ്‌ സ്വിച്ചുകള്‍ക്കു പുറമെ, മൂന്നു തരത്തില്‍ പൊക്കം ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലൊരുക്കിയിട്ടുണ്ട്‌. മെയ്‌ അവസാനത്തോടെ ഇത്‌ ഇന്ത്യന്‍ വിപണിയിലെത്തും.എം.ബഷീര്‍

No comments:

Post a Comment